ഭാര്യയെ വെട്ടിക്കൊന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

0

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്നാരോപിച്ച് നാൽപതുകാരനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. 40 കാരൻ നസീർ ഖുറേഷിയെയാണ് ആൾകൂട്ടം കൊലപ്പെടുത്തിയത്. നസീറിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചത്തീസ്ഘട്ട് സ്വദേശിയായ നസീർ ഫത്തേപൂരിലെ ഭാര്യ വീട്ടിലെത്തിയതായിരുന്നു. ഇവിടെവച്ച് നസീറും അഫ്സാരിയും തമ്മിൽ തർക്കത്തിലായി. ഇതിന് പിന്നാലെ നസീർ അഫ്സാരിയെ മഴുക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അഫ്സാരിയെ രക്ഷിക്കുന്നതിനിടയിൽ അഫ്സാരിയുടെ അമ്മയ്ക്കും സഹോദരിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ നസീറിനെ അഫിസാരിയുടെ ബന്ധുക്കളടങ്ങിയ ആൾക്കൂട്ടം തല്ലി കൊല്ലുകയായിരുന്നു.

സംഭവത്തിൽ ഫത്തേപൂർ സ്വദേശികളായ ഉസ്മാൻ, അബ്ദുൾ ഖുറോഷി, സൽമാൻ, റഫീഖ്, ഷഹനവാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ ഭാര്യ അഫ്സാരി യുടെ ബന്ധുക്കളാണ് പിടിയിലായവർ.

LEAVE A REPLY

Please enter your comment!
Please enter your name here