ബി.ജെ.പിയെ തിരിച്ചടിച്ച്‌ വിജയ് ആരാധകർ

0

(www.big14news.com)ഇളയ ദളപതി വിജയ് നായകനായ അറ്റ്ലി സംവിധാനം ചെയ്ത മെര്‍സലിനെതിരെ വിമർശനവുമായി വന്ന ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയ. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചു എന്ന പേരിലാണ് ചിത്രത്തിനെതിരെ ബി.ജെ.പി തിരിഞ്ഞത്. എന്നാൽ വിജയ് ആരാധകരും, സിനിമാ ആസ്വാദകരും മെര്‍സലില്‍ ബി.ജെ.പിയെ പ്രകോപിച്ച അതേ ഡയലോഗുകള്‍ വിവിധ ഭാഷകളിലായി തര്‍ജ്ജമ ചെയ്തുകൊണ്ട് വാട്സ്‌ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് ബി.ജെ.പിയെ തിരിച്ചടിച്ചിരിക്കുന്നത്.

‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം സാധ്യമാണെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് സാധിക്കുന്നില്ല’ എന്ന മെര്‍സലിലെ ഡയലോഗ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വിജയ് ക്രിസ്ത്യാനി ആയതുകൊണ്ടാണ് ചിത്രത്തില്‍, ക്ഷേത്രമല്ല ആശുപത്രിയാണ് വേണ്ടത് എന്ന് പറഞ്ഞത് എന്നാണ് ബി.ജെ.പിക്കാരുടെ പക്ഷം. സോഷ്യൽ മീഡിയകളിലൂടെ പ്രവഹിക്കുന്ന ഡയലോഗ് ബി.ജെ.പിയുടെ വായടക്കിയിരിക്കുകയാണ്.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ചു എന്ന പേരിൽ നടൻ വിജയ്ക്ക് നേരെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ മെർസലിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യമായിരുന്നു ബി.ജെ.പിയുടേത്. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബിജെപി പ്രചരണം നടത്തിയിരുന്നു. മോദിയെ ശത്രുവായി കണ്ടതുകൊണ്ടാണ് ‘ജോസഫ് വിജയന്‍’ സിനിമയിലൂടെ തെറ്റായ പ്രചാരണങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌ രാജ വിജയ്ക്കെതിരെ ഉന്നയിച്ച ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here