സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

0

സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥമേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭയിലെത്തിയ വിശ്വനാഥമേനോന്‍ 1987-ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ഇദ്ദേഹം ധനകാര്യമന്ത്രിയായിരുന്നു.

2003ല്‍ ലോക്സഭയിലേക്ക് എറണാകുളത്തു നിന്ന് എൻഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഏറെക്കാലം ഫാക്ടിലെ ഇടതുയൂണിയന്‍ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇദ്ദേഹം രണ്ടു തവണ പാർലമെന്റംഗമായിട്ടുണ്ട്. അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വടക്കൂട്ട് വിശ്വനാഥ മേനോൻ. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here