ലോകകപ്പ് കളിക്കാന്‍ ബിരിയാണി വിളമ്പിയിട്ട് കാര്യമില്ല; പാക് താരങ്ങള്‍ക്കെതിരേ കടുത്ത വിമർശനവുമായി വസീം അക്രം

0

ഏകദിന ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ കാപ്റ്റൻ വസീം അക്രം.

പാക് താരങ്ങളുടെ ഭക്ഷണശീലത്തിനെതിരേയാണ് അക്രം രംഗത്തുവന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് ഇന്നുള്ളതില്‍ തീരെ കായികക്ഷമതയില്ലാത്ത ടീമെന്നാണ് അക്രം പാക് ടീമിനെ വിശേഷിപ്പിച്ചത്. കരിയറില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ട സമയത്ത് ബിരിയാണി കഴിക്കുന്നതിലാണ് പാക് താരങ്ങളുടെ ശ്രദ്ധയെന്നും, ക്രിക്കറ്റ് ടീമിൽ ഏറ്റവും ഫിറ്റ്നസ് ഇല്ലാത്ത ടീം ആണ് പാക് എന്നും വസീം അക്രം വിമര്‍ശിച്ചു.

”നമ്മുടെ കളിക്കാര്‍ക്ക് ഇപ്പോഴും ബിരിയാണി വിളമ്പിക്കൊണ്ടിരിക്കുകയാണ്. മറ്റ് ടീമുകളുമായി മത്സരിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് ബിരിയാണി വിളമ്പിയതുകൊണ്ട് സാധിക്കില്ല”-പാക് മാധ്യമം ഡോണിന് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.