വയനാടിനെ സഹായിക്കാന്‍ അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി; ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക കുറിച്ചിട്ടുണ്ട്

0

വയനാട്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുല്‍ കുറിച്ചിട്ടുണ്ട്. ഒപ്പം ഈ സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്.

An Appeal My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and…

Rahul Gandhi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಆಗಸ್ಟ್ 11, 2019

‘ഒരപേക്ഷ.. എന്റെ പാര്‍ലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’ അദ്ദേഹം കുറിച്ചു

ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍, തനിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും രാഹുലിന്റെ സന്ദര്‍ശനത്തില്‍നിന്നും പിന്മാറിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here