വയനാട്ടിലെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍,യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം

0

വയനാട്ടില്‍ രാത്രി യാത്രാ നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് എംപി രാഹുല്‍ ഗാന്ധി. ബന്ദിപ്പൂര്‍ കടുവാ സങ്കേതം വഴി ക‍ടന്നുപോകുന്ന ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭം ഒരാഴ്ചയിലേക്ക് എത്തുമ്പോഴാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

“ഞാന്‍ വയനാട്ടിലുണ്ട്. കേരള- കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നിരാഹാരം കിടക്കുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നേരത്തെ ഞാന്‍ സന്ദര്‍ശിച്ചവരെ തുട‍ര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്” രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ദേശീയ പാത 766ല്‍ ദിവസേനയുള്ള ഒമ്പത് മണിക്കൂര്‍ യാത്രാ നിരോധനം കേരളത്തിലേയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ദുരിതമാണെന്ന് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. സെപ്തംബര്‍ 25 മുതല്‍ രാത്രി യാത്രാ നിരോധനത്തിനെതിരെ അനിശ്ചിതകാല നിരാഹാരം നടത്തുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here