ഐഫോൺ അടക്കമുള്ള ഈ സ്മാർട്ട്ഫോണുകളിൽ 2020 ഫെബ്രുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല; കാരണം ഇതാണ്

0

ഐ ഫോൺ അടക്കമുള്ള ചില സ്മാർട്ഫോണുകളിൽ 2020 ടെ വാട്സ് ആപ് പ്രവർത്തനം നിലയ്ക്കുമെന്ന് റിപ്പോർട്ടുകൾ. ഐഫോൺ ഉപയോക്താക്കളിൽ പലരും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡ്രേഗ് ചെയ്ത് പുതിയ പതിപ്പിലേക്ക് മാറ്റാതെ വയ്ക്കുന്നവരാണ്. കൃത്യമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാത്തവർക്കായി നല്ലൊരു പണിയാണ് വാട്സ്ആപ്പ് നൽകുന്നത്. ആപ്പിളിൻറെ ഓപ്പറേറ്റിങ് സിസ്റ്റമായ iOS8, iOS9 ലേക്ക് അപ്ഗ്രേഡ് ചെയ്യാത്തവർത്ത് 2020 ഫെബ്രുവരി 1 മുതൽ വാട്സ്ആപ്പ് സേവനങ്ങൾ ലഭ്യമാകില്ല എന്നാണ് വിവരം.

നിലവിൽ iOS 8ൽ ലഭ്യമായ വാട്സ്ആപ്പ് ആപ്ലിക്കേഷനിൽ നിന്നും കമ്പനി സേവനങ്ങൾ ഫെബ്രുവരിയോടെ പിൻവലിക്കും. iOS 8നായി ഇനിമുതൽ പുതിയ അപ്ഡേറ്റ് നൽകുകയും ചെയ്യില്ല. അതിനാൽ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ iOS 9ലേക്ക് ഐഫോൺ OS അപ്ഗ്രേഡ് ചെയ്തേ മതിയാകു. ഈ OS നു വേണ്ട വാട്സ്ആപ്പ് ആപ്ലിക്കേഷൻ കമ്പനി നൽകുന്നുണ്ട്.

ഇനിമുതൽ ഐഫോണിലെ iOS 8ലേക്കുള്ള അപ്ഡേറ്റുകൾ നൽകുന്നതല്ലെന്നും 2020 ഫെബ്രുവരി മുതൽ iOS8ലുള്ള വാട്സ്ആപ്പ് ആപ്ലിക്കേഷനുകളിൽ പുതിയ അക്കൌണ്ടുകൾ ആരംഭിക്കാനോ നിലവിലുള്ള അക്കൌണ്ട് റീ വെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു. തുടർന്നും വാട്സ്ആപ്പ് സേവനങ്ങൾ ലഭ്യമാകാൻ iOS 8 ഉള്ളവർ 9 ലേക്കോ അതിലും പുതിയ ആപ്പിളിൻറെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കോ അപ്ഗ്രേഡ് ചെയ്യണമെന്നുമാണ് നിർദേശം.

ആൻഡ്രോയിഡ് വേർഷൻ 2.3.7 ഉം അതിൽ പഴക്കമുള്ളതുമായ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും പുതിയ അക്കൌണ്ടുകൾ ക്രിയേറ്റ് ചെയ്യാനോ നിലവിലുള്ള അക്കൌണ്ടുകൾ റീ വെരിഫൈ ചെയ്യാനോ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. എന്തായാലും ആൻഡ്രോയിഡ് പഴയ വേർഷൻ ഉപയോഗിക്കുന്നവർക്കും 2020 ഫെബ്രുവരി 1 വരെ മാത്രമേ വാട്സ്ആപ്പ് ലഭ്യമാകുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here