നാട് മുഴുവനും ഉറങ്ങുമ്പോൾ ഉണര്‍ന്നിരിക്കാന്‍ കഴിയുന്നവര്‍ നേതൃപദവികള്‍ക്ക് അലങ്കാരങ്ങളാണ് – അഡ്വ. ഹനീഫ ഹുദവി

0

ഗൾഫ്(www.big14news.com): നാട് മുഴുവനും ഉറങ്ങിക്കഴിയുമ്പോഴും ഉണര്‍ന്നിരിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംഘടനകള്‍ക്ക് എപ്പോഴും അലങ്കാരങ്ങളായിരിക്കുമെന്നും വിനയം, വിഷന്‍, സമര്‍പ്പണം തുടങ്ങി കുറേയധികം ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ളവരാണ് നേതൃനിരയിലേക്ക് എത്തേണ്ടതെന്നും പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ അഡ്വക്കേറ്റ് ഹനീഫ് ഹുദവി ദേലംപാടി അഭിപ്രായപ്പെട്ടു.

ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തന്‍ഷീത്ത് 2018 എന്ന നേതാക്കള്‍ക്കുള്ള ചുമതലകളും അധികാരങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതുതായ് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്/മുനിസിപ്പല്‍, മണ്ഡലം ജില്ലാ പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായ് സംഘടിപ്പിച്ച ക്ലാസ്സാണ് തന്‍ഷീത് -2018.

സംഘടനകളുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നാം നിര്‍വ്വഹിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വനിര്‍വ്വഹണത്തെ കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുന്നതാണ്
പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതിലൂടെയാണ് കെ എം സി സി എന്ന പ്രസ്ഥാനം ജനകീയമായി മാറിയത്.
നെഗറ്റ്വീവ് ചിന്തകളെ ഇറക്കിവെച്ച് ക്രിയാത്മകായി അധികാര വികേന്ദ്രിയങ്ങളിലൂടെ കൂട്ടുത്തരവാദിത്തത്തോടെ ചുമതലകള്‍ നിർവഹിക്കുമ്പോഴാണ് അത്ഭുതകരമായ വളര്‍ച്ച കൈവരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക മാനേജറും യു എ ഇ കെ എം സി സി ജനഃസെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു

സ്വന്തം പേരിനോടൊപ്പം സംഘടനകളുടെ പേരുകളും എഴുതിച്ചേർക്കുമ്പോഴാണ് ഓരോ നേതാക്കളും ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നതെന്നും നേതാക്കളല്ല സംഘടനകളാണ് വളരേണ്ടതെന്നും സംഘടന വളരുമ്പോൾ തന്നെ ചുമതലകള്‍ ഏൽപിക്കപെട്ടവരും വളര്‍ന്നുകൊണ്ടിരിക്കുമെന്നും ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുവ വ്യവസായി യു കെ യൂസുഫിനു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം എളേറ്റിൽ ഇബ്രാഹിം സമ്മാനിച്ചു. ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മുസ്ലിം ലീഗ് എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ പെർദന, ഹസൈനാർ തോട്ടുംഭാഗം , എം എ മുഹമ്മ്ദ് കുഞ്ഞി അബ്ദുൽ ഹകീം തങ്ങൾ ഹനീഫ് ചെർക്കള ,ടി കെ സി അബ്ദുൽ കാദർ ഹാജി, മുനീർ ചെർക്കള, ഹകീം ഹുദവി, അബ്ദുൽ അസീസ് ബാഖവി, സി എച് നൂറുദ്ദിൻ സലിം ചെരങ്ങായി, മഹ്മൂദ് ഹാജി പൈവളികെ ,ഹസൈനാർ ബീജന്തടുക്ക യൂസുഫ് മുക്കൂട്, അബ്ദു റഹ്മാൻ ബീച്ചാരക്കടവ് ,റാഫി പള്ളിപ്പുറം ഫൈസൽ മൊഹ്സിന് ഇ ബി അഹ്മദ് ഫൈസൽ പട്ടേൽ ,ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ഭാവ, എ ജി എ റഹ്മാൻ പി ഡി നൂറുദ്ദിൻ, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ അലി കൈതക്കാട്, ഇബ്രാഹിം ബേരികെ, സിദ്ദീഖ് കനിയടുക്കം, സുബൈർ മാങ്ങാട്,
സിദ്ദീഖ് ചൗക്കി, ഷംസീർ അടൂർ ,റഷീദ് ആവിയിൽ,സലാം വി പി വലിയപറമ്പ്, ഇക്ബാൽ വഴുവക്കാട്,ഷുക്കൂർ മാടക്കാൽ, സഫ്‌വാൻ അണങ്കൂർ, ഷുഹൈൽ കോപ്പ, സുബൈർ കുബണൂർ, മൻസൂർ മർത്യാ, സുൽഫി ഷേണി, മുനീർ ബേരികെ, മുനീർ പള്ളിപ്പുറം, അഷ്‌റഫ് അലി,മുഹമ്മ്ദ് കുഞ്ഞി, ഷംസുദ്ദീൻ പുഞ്ചാവി, ശിഹാബ് പാണത്തൂർ, താജുദ്ദീൻ പാണത്തൂർ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്കെ, ബഷീർ ബല്ലാകടപ്പുറം മറ്റു മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു
ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.