കാലിഫോർണിയയിൽ കാട്ടുതീ നാശം വിതയ്ക്കുന്നു;

0

കാലിഫോർണിയ(www.big14news.com): അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടു തീ പടർന്നതിനെ തുടർന്ന് 10 പേർ മരിക്കുകയും 100 ലധികം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. മരിച്ചവർ സൊനോമ, നാപ, മെൻഡോസിനോ കൗണ്ടി എന്നീ സ്വദേശികളാണ്.

പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വടക്കൻ കാലിഫോർണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് നിരവധി കെട്ടിടങ്ങളും നശിച്ചു.

ദുരന്ത മേഖലയിൽ നിന്ന് 20,000 പേരെ ഒഴിപ്പിക്കുകയും, കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ സുരക്ഷാ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതായും കാലിഫോർണിയ സ്റ്റേറ്റ് ഫോറസ്റ്റി ആൻഡ് പ്രൊട്ടക്ഷൻ മേധാവി കെൻ പിംലോട്ട് അറിയിച്ചു.

ദുരന്തത്തെ തുടർന്ന് സൊനോമ, നാപ അടക്കം എട്ട് കൗണ്ടുകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് മുമ്പ് 1933 ഒക്ടോബറിൽ ലോസ് ആഞ്ചലസിലെ ഗ്രിഫിത്ത് പാർക്കിലുണ്ടായ അഗ്നിബാധയിൽ 29 പേർ മരണത്തിനിരയായിരുന്നു.

വീശിയടിച്ച കാട്ടുതീയില്‍ ഇരുപതിനായിരത്തോളം പേര്‍ നാപ മേഖലയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here