അടിസ്ഥാന വികസനത്തിനും കുടിവെള്ള വിതരണത്തിനും ഊന്നല്‍ നല്‍കി കാസര്‍ഗോഡ് നഗരസഭാ ബഡ്ജറ്റ്

0

കാസർഗോഡ്(www.big14news.com): അടിസ്ഥാന വികസനത്തിനും കുടിവെള്ള വിതരണത്തിനും ഊന്നല്‍ നല്‍കി കാസര്‍ഗോഡ് നഗരസഭാ ബഡ്ജറ്റ്.നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് ഹാജിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

നിരവധ ക്ഷേമ പദ്ധതികൾക്കും പ്രാമുഖ്യം നല്‍കി. മുന്‍ നീക്കിയിരിപ്പടക്കം 54,15,40,696 രൂപ വരവും, 49,98,95,000 ചിലവും വരുന്ന ബഡ്ജറ്റില്‍ 4,16,45,676 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സൗകര്യവികസനത്തിന് മുന്തിയ പരിഗണന നൽകും. നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട്,കാസര്‍ഗോഡ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷം ആറുകോടി രൂപ ലഭ്യമാക്കും.

സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ജനറല്‍ ആശുപത്രി, ആയുര്‍വേദാശുപത്രി, ഹോമിയോ ആശുപത്രി, നഗരസഭാ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരിക്കും.

നഗരസഭയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന-ഭൗതിക സൗകര്യങ്ങള്‍ക്കും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മുന്തിയ പരിഗണനയാണ് നഗരസഭാ നല്‍കിപ്പോരുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ) പദ്ധതിക്ക് നഗരസഭാ വിഹിതമായി 55 ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും.

കൂടാതെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. വിദ്യാലയങ്ങള്‍ക്കാവശ്യമായ ഫര്‍ണീച്ചറുകള്‍, കമ്പ്യൂട്ടറുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യും.

നഗരസഭയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ‘കിഫ്ബ്’ പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍ഗോഡ് എംഎല്‍എയുടെ സഹകരണത്തോടെ 78 കോടി രൂപയുടെ കാസര്‍കോട് ശുദ്ധജല പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

പുതിയ പ്രാദേശിക ജലസ്രോതസ്സുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്നതിനും നിലവിലുള്ള കുടിവെള്ള ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കി വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here