ലോക ഭിന്ന ശേഷി ദിനം; കൈത്താങ്ങുമായി മെഗാസ്റ്റാർ മമ്മൂട്ടി

0

കാസർഗോഡ്:(WWW.BIG14NEWS.COM) ലോക ഭിന്നശേഷി ദിനത്തിൽ കൈത്താങ്ങുമായി മെഗാസ്റ്റാർ മമ്മുട്ടി.പോലീസും ഒരുമ സാംസ്‌കാരിക സമിതിയും നൽകിയ സൗഹൃദ കിറ്റ് വിതരണവും മമ്മൂട്ടി നൽകിയ 10 വീൽ ചെയറും ജില്ലാ കളക്ടർ സജിത്ത് ബാബു അർഹതപ്പെട്ടവർക്ക് നൽകി. പാലക്കുന്ന് ഗ്രീൻവുഡ്ഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സന്തോഷ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അക്കര ഫൌണ്ടേഷൻ ചെയർമാൻ അബ്ദുൾ അസീസ് ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ട് മൊഹമ്മദ്‌ അലി, ബേക്കൽ സബ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, ഒരുമ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ ദേളി, ട്രഷറർ അച്ചു മായ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ കുന്നറിയത്, റഹ്മാൻ ദേളി, വിജയലക്ഷ്മി, ഉഷ സതീശൻ, ഐ എൻ ൽ ജില്ല സെക്രട്ടറി റിയാസ് അമ്ലടുക്കാം, മൊഹമ്മദ്‌ യാസിർ അക്കര ഫൌണ്ടേഷൻ, സലിം പൊന്നാമത് ഗ്രീൻ വുഡ്‌സ്, പാലിയേറ്റീവ് ജില്ല കോർഡിനേറ്റർ ഷിജി എന്നിവർ സംസാരിച്ചു.