യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

0

അബുദാബി: യു എ ഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്മാൻ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സ്വീകരണം നൽകി.

മണ്ഡലം സെക്രട്ടറി സുൽഫി ശേണി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അസീസ് കന്തൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉൽഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അനീഫ് പടിഞ്ഞാറ് മൂല, അബ്ദുൽ റഹ്മാൻ ചെക്ക് ഹാജി, അസീസ് പെർമുദേ, ഹനീഫ ചള്ള ഖയം,ശരീഫ് ഉറുമി, ഖാലിദ് ബംബ്രാണ, ലത്തീഫ് ഇരോടി, ഖാലിദ് ബാഡൂർ, ഇസ്മായിൽ മുഗ്ലി,മുജീബ് യു എo. തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ കമ്പള നന്ദി പറഞ്ഞു.