റാങ്ക് ജേതാവിന് മുനിസിപ്പൽ യൂത്ത് ലീഗിന്റെ അനുമോദനം

0

കാസർക്കോട്(www.big14news.com): കണ്ണൂർ സർവ്വകലാശാല ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അണങ്കൂർ സ്വദേശിയും കാസർക്കോട് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിയുമായ ആർസി രമ്യയെ കാസർക്കോട് മുനിസിപ്പൽ യൂത്ത് ലീഗ് ഉപഹാരവും ക്യാശ് അവാർഡും നൽകി അനുമോദിച്ചു. മുനിസിപ്പൽ യൂത്ത് ലീഗിന്റെ ഉപഹാരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും കാശ് അവാർഡ് മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി മൊയിതീൻ കൊല്ലമ്പാടിയും റാങ്ക് ജേതാവിന് സമ്മാനിച്ചു. ചടങ്ങിൽ  അജ്മൽ തളങ്കര,  റഷീദ് തുരുത്തി, നൗഫൽ തായൽ, ജലീൽ അണങ്കൂർ, മൊയിതീൻ കുഞ്ഞ് തളങ്കര, ഹമീദ് കൊല്ലമ്പാടി, നിസാം കൊല്ലമ്പാടി, സിദ്ദീഖ് ബെദിര ഹാരിസ് ബെദിര, സാദിഖ് കൊല്ലമ്പാടി, അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.