ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല: ഏതന്വേഷണം നേരിടാന്‍ തയ്യാറെന്ന് സക്കീര്‍ നായിക്

0

മുംബൈ[www.big14news.com]: ധാക്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏതന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഇസ്ലാമിക പ്രഭാഷകന്‍ ഡോ.സക്കീര്‍ നായിക്. ഇദ്ദേഹത്തിന്‍റെ പ്രസംഗമാണ് ആക്രമണത്തിന് തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നായിക്. തന്‍റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയായ നായിക് പറഞ്ഞു.

ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നിരപരാധികളെ കഴുത്തറുത്തുകൊന്ന ഇസ്ലാമിക ഭീകരരില്‍ ഒരാളായ റോഹന്‍ ഇംതിയാസ് ഡോ.നായികിന്‍റെ പ്രസംഗങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് ഡോ.നായികിന്‍റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് ആരോപനവുമായി ചിലർ രംഗത്ത് വന്നിരുന്നു.

എന്നാല്‍ താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും യുക്തിരഹിതമാണ്. താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. തന്‍റെ എല്ലാ പ്രസംഗങ്ങളും ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here