സാക്കിർ നായിക് ഇന്ത്യയിലേക്ക് വരാൻ തയാർ; പക്ഷെ ഒരു ഉപാധിയുണ്ട്…

0

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്. സാമ്പത്തിക കുറ്റകൃത്യ കേസ് നേരിടുന്ന ഇദ്ദേഹം മലേഷ്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ഇന്ത്യയിലെത്തിയാല്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം നിലനില്‍ക്കവെയാണ് തിരിച്ചുവരാന്‍ തയ്യാറാണെന്ന് സാക്കിര്‍ നായിക് പറയുന്നത്. എന്നാല്‍ തിരിച്ചുവരുന്നതിന് ഒരു ഉപാധി അദ്ദേഹം മുന്നോട്ട് വെക്കുന്നു. കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യില്ലെന്ന് സുപ്രീംകോടതി ഉറപ്പ് നല്‍കണമെന്നാണ് ഉപാധി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ സംവിധാനത്തില്‍ വിശ്വാസമില്ല. ഇന്ത്യയിലെവിടെയും മറ്റു രാജ്യങ്ങളിലെയോ ഒരു കോടതിയും തനിക്കെതിരെ വിധി പ്രഖ്യാപിച്ചിട്ടില്ല. സമീപകാല ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായ സംഭവമാണ്. പിന്നീട് കോടതികള്‍ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്- സാക്കിര്‍ നായിക് പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here